ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച വിദേശത്തേക്ക് തിരിച്ചു. യാത്ര എവിടേക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം ഏതാനും ദിവസം വിദേശത്തായിരിക്കുമെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല അറിയിച്ചു.

രാവിലെ ഖത്തർ എയർലൈൻസ് വിമാനത്തിൽ ഇറ്റലിയിലെ മിലാനിലേക്കാണ് രാഹുൽ പോയതെന്നാണ് റിപ്പോർട്ട്. രാഹുലിന്റെ മുത്തശ്ശി ഇറ്റലിയിലാണ് താമസിക്കുന്നത്. കോൺഗ്രസിന്റെ 136-ാം സ്ഥാപകവാർഷികം തിങ്കളാഴ്ചയാണെന്നിരിക്കെയാണ് രാഹുലിന്റെ യാത്ര.