ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷച്ചടങ്ങില്‍ അമിതാഭ് ബച്ചനെ ഉള്‍പ്പെടുത്തുന്നതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ്.

28-ന് ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അമിതാഭ് ബച്ചനും പങ്കെടുക്കുന്നുണ്ട്. എന്നാല്‍, പാനമ രേഖകളുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന്‍ അന്വേഷണം നേരിടുകയാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. അന്വേഷണം നേരിടുന്ന വ്യക്തിയെ സര്‍ക്കാറിന്റെ വാര്‍ഷികാഘോഷച്ചടങ്ങില്‍ എങ്ങനെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.

എന്നാല്‍, കോണ്‍ഗ്രസ് കാര്യമറിയാതെയാണ് പ്രതികരിക്കുന്നതെന്ന് ബച്ചന്‍ വ്യക്തമാക്കി.