ന്യൂഡൽഹി: വലിയ അനീതിയാണ് തനിക്കെതിരേ ഉണ്ടായതെന്നും അഭിഭാഷകനുമായി ചർച്ചചെയ്തശേഷം അടുത്ത നടപടിയെക്കുറിച്ച് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരി.

“തെളിവുകളെല്ലാം നൽകിയിട്ടും പരാതിയിൽ കഴമ്പില്ലെന്ന സമിതിയുടെ കണ്ടെത്തൽ ഭയാശങ്കയുണ്ടാക്കുന്നു. രാജ്യത്തെ പൗരയെന്നനിലയിൽ എന്നോട് വലിയ അനീതിയാണ് കാട്ടിയിരിക്കുന്നത്. നീതിന്യായത്തിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. റിപ്പോർട്ടിന്റെ പകർപ്പുപോലും തരില്ലെന്ന് സമിതി അറിയിച്ചു. പരാതി തള്ളാനുള്ള കാരണം അറിയാനുള്ള അവസരംപോലുമില്ലാതായി.”

തനിക്കുനേരെയുണ്ടായ തൊഴിൽ ബഹിഷ്കരണവും താനും കുടുംബവും നേരിട്ട അപമാനവും സമിതി കണക്കിലെടുത്തില്ല. തങ്ങൾ പ്രതികാരനടപടിയിൽനിന്നും ആക്രമണത്തിൽനിന്നും മുറിവേറ്റ അവസ്ഥയിലാണെന്നും യുവതി പറഞ്ഞു.

content highlights: complainant,supreme court, chief justice ranjan gogoi,sexual harassment allegation