ന്യൂഡൽഹി: വാഹനം ഇടിച്ച് നിർത്താതെപോകുന്ന സംഭവങ്ങളിൽ ഇടിയേറ്റയാൾ മരിച്ചാൽ നഷ്ടപരിഹാരത്തുക രണ്ടുലക്ഷം രൂപയായി ഉയർത്തും.

നിലവിൽ 25,000 രൂപയാണ് നഷ്ടപരിഹാരം. ഇതുമായി ബന്ധപ്പെട്ട ചട്ടം തയ്യാറായി. വൈകാതെ ഗതാഗതമന്ത്രാലയം ഇത് വിജ്ഞാപനം ചെയ്യും. ഗുരുതര പരിക്കുപറ്റിയ കേസുകളിൽ നഷ്ടപരിഹാരത്തുക 50,000 രൂപയായിരിക്കും. 2019-ൽ 29,354 പേർ ഇത്തരം അപകടത്തിൽ മരിച്ചിരുന്നു. ‌

അതേസമയം, ഇടിച്ചിട്ട കേസുകളിൽ വാഹനവും വാഹന ഉടമയെയും തിരിച്ചറിഞ്ഞാൽ നഷ്ടപരിഹാരത്തുക അഞ്ചുലക്ഷം രൂപയായിരിക്കും. ഇൻഷുറൻസ് കമ്പനികളാണ് അത് നൽകേണ്ടത്. ഇത്തരം അപകടങ്ങളിൽ ഗുരുതര പരിക്കേറ്റാൽ നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപ നൽകണം.