കൊൽക്കത്ത: തിരഞ്ഞെടുപ്പ് സമയമാകുമ്പോൾ മാത്രം വരുന്നവരാണ് ചിലരെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരിഹാസം. ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇനി ഇടയ്ക്കിടെ ബംഗാൾ സന്ദർശിക്കുമെന്ന വാർത്തകൾക്കിടയിലാണ് മമതയുടെ പരാമർശം.

“ചിലർ തിരഞ്ഞെടുപ്പ് കാലമാകുമ്പോൾ മാത്രം വരും. വലിയ വായിൽ വർത്തമാനം പറയും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തിരിച്ചുപോവുകയും ചെയ്യും. ഞങ്ങൾ അങ്ങനെയല്ല. ജനങ്ങളോടൊപ്പം ഏതുസമയത്തും കാണും”- മമത പറഞ്ഞു. ദുർഗാപൂജയും ബലിപെരുന്നാളും ഛാഢ് പൂജയുമെല്ലാം ഒരു പ്രയാസവുമില്ലാതെ ആഘോഷിക്കാൻ തന്റെ സർക്കാർ സൗകര്യം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.