ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പ്രൊഫഷണല്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്‍സി സേവനം വാഗ്ദാനം ചെയ്ത് കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്.) അടുത്തിടെ ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സാഹചര്യത്തിലാണിത്. ഇതു സംബന്ധിച്ച് രാജ്യത്തെ പ്രമുഖ സ്‌കൂളുകള്‍ക്ക് സി.ഐ.എസ്.എഫ്. കത്തുകളയച്ചു.
ഒരു സ്‌കൂളിന് നാലുലക്ഷം രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസ് നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ 20 ലക്ഷം രൂപ വരെയാണ് ഇതിന് ഈടാക്കുന്നതെന്ന് കത്തില്‍ പറയുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഇവര്‍ വാഗ്ദാനം ചെയ്യുന്നു.
നവോദയ വിദ്യാലയ സമിതി, ഡല്‍ഹി പബ്ലിക് സ്‌കൂള്‍ സൊസൈറ്റി, കേന്ദ്രീയ വിദ്യാലയ സംഘാതന്‍, മോഡേണ്‍ സ്‌കൂള്‍, സന്‍സ്‌കൃതി, മദേഴ്‌സ് ഇന്റര്‍നാഷണല്‍ തുടങ്ങിയവയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കത്തയച്ചത്.
രാജ്യത്തെ ഇരുന്നൂറോളം സ്ഥാപനങ്ങള്‍ തങ്ങളുടെ കണ്‍സള്‍ട്ടന്‍സി സ്വീകരിക്കുന്നുണ്ടെന്ന് സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ ഒ.പി. സിങ് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷ സംബന്ധിച്ച ബ്ലൂ പ്രിന്റ് അടക്കമുള്ളവ തയ്യാറാക്കാന്‍ സഹായിക്കുമെന്ന് കത്തില്‍ അവകാശപ്പെടുന്നു. സി.സി.ടി.വി. സ്ഥാപിക്കല്‍, എവിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ഇതിലുണ്ടാവും.
1969-ല്‍ സ്ഥാപിതമായ സി.ഐ.എസ്.എഫ്. 1999-ലാണ് കണ്‍സള്‍ട്ടന്‍സി വിഭാഗം രൂപവത്കരിച്ചത്. 130 വിദഗ്ധ ഉദ്യോഗസ്ഥരാണ് ഇതിലുള്ളത്.