ബെയ്ജിങ്/ചെന്നൈ: ചെന്നൈയിൽനിന്ന് മഹാബലിപുരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററിൽ പോയപ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തിരഞ്ഞെടുത്തത് കാർ. ഐ.ടി.സി. ഗ്രാൻഡ് ചോള ഹോട്ടലിൽനിന്ന് ചൈനീസ്‌നിർമിത ആഡംബരക്കാറായ ‘ഹോങ്ചി’യിലാണ് അദ്ദേഹം മഹാബലിപുരത്തെത്തിയത്.
ഹെലികോപ്റ്റർയാത്ര ഒഴിവാക്കുകയെന്ന ചൈനീസ് നയത്തിന്റെ ഭാഗമായാണ് ഷി 57 കിലോമീറ്റർ കാറിൽ സഞ്ചരിച്ചത്. ഇതിനായി ചൈനയിൽനിന്ന് വിമാനത്തിൽ ‘ഹോങ്ചി’യെത്തിച്ചു.
മാവോ സെ തുങ്ങിന്റെ കാലംമുതൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഉപയോഗിക്കുന്ന ആഡംബരക്കാറാണ് ‘ഹോങ്ചി’. ഈ വാക്കിന് ചൈനീസ് ഭാഷയിലെ അർഥം ചെങ്കൊടിയെന്നാണ്. ജി-20 ഉച്ചകോടിപോലുള്ള യോഗങ്ങൾക്കുപോയപ്പോഴും ഷി ഹെലികോപ്റ്റർ ഒഴിവാക്കിയിരുന്നു.
Content Highlights: chinese president xi jinping used hongqi car in chennai