ന്യൂഡല്‍ഹി: തനിക്കെതിരേ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണത്തിന് പിന്നിൽ വലിയ ശക്തികളെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ നിഷ്ക്രിയമാക്കാന്‍ ചില ‘വലിയ ശക്തികള്‍’ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍, കാലാവധി പൂര്‍ത്തിയാകുംവരെ താന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഓൺെലെൻ മാധ്യമങ്ങളിൽ വന്നതിനു പിന്നാലെ ശനിയാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത മൂന്നംഗബെഞ്ചിന്റെ പ്രത്യേക സിറ്റിങ്ങിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ വലിയ ഭീഷണി നേരിടുകയാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്തയുടെ പൂര്‍ണരൂപത്തിന് ഇന്നത്തെ മാതൃഭൂമി പത്രം വായിക്കുക.

Read more: https://digitalpaper.mathrubhumi.com/