ചെന്നൈ: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ശശികല രണ്ടു ദിവസത്തിനുള്ളില്‍ പരോളില്‍ പുറത്തിറങ്ങുമെന്നു ടി.ടി.വി. ദിനകരന്‍.

ആസ്​പത്രിയില്‍ ചികിത്സയില്‍കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണുന്നതിനുവേണ്ടിയാണ് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല പരോളിന് അപേക്ഷിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ പരോള്‍ ലഭിക്കുമെന്നാണ് വിവരം.

വൃക്ക, കരള്‍ രോഗങ്ങളടക്കം കടുത്ത ആരോഗ്യപ്രശ്‌നം നേരിടുന്ന നടരാജന്‍ ചെന്നൈയിലുള്ള സ്വകാര്യ ആസ്​പത്രിയിലാണുള്ളത്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന നടരാജനെ പരിചരിക്കുന്നതിനായി 15 ദിവസത്തെ പരോള്‍ വേണമെന്നാണു ശശികലയുടെ ആവശ്യം.