ചെന്നൈ: ആത്മീയരാഷ്ട്രീയവുമായി രംഗത്തെത്തിയ രജനിക്ക് നല്ല ഉദ്ദേശ്യമാണുള്ളതെന്ന് പ്രമുഖ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍.

ജാതിയില്‍ നിന്നും മതത്തില്‍ നിന്നും വിമുക്തമായ ആത്മീയരാഷ്ട്രീയം എന്ന നയത്തോടെയാണ് ഡിസംബര്‍ 31-ന് രജനി രാഷ്ട്രീയപ്രവേശപ്രഖ്യാപനം നടത്തിയത്. മതേതരവും സത്യസന്ധവുമാകും തന്റെ നയങ്ങളെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു. മതാതീതമായ ആത്മീയരാഷ്ട്രീയം എന്നതുകൊണ്ട് നല്ല ഉദ്ദേശ്യമാണ് രജനിക്കുള്ളതെന്ന് തോന്നുന്നുവെന്ന് റഹ്മാന്‍ ചെന്നൈയില്‍ പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനവും കര്‍ഷകരുടെ പ്രശ്‌നപരിഹാരവുമാകണം രാഷ്ട്രീയത്തില്‍ വരുന്നവരുടെ താത്പര്യങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.