ചെന്നൈ: തമിഴ്‌നാട്ടില്‍ കാന്‍ കുടിവെള്ള കമ്പനികളുടെ സമരം തുടരുന്നതിനൊപ്പം മരുന്നുവിതരണക്കാരും ഹോട്ടലുകളും ചൊവ്വാഴ്ച പണിമുടക്കും.

ചരക്ക്-സേവന നികുതി പരിധിയിലാക്കിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനാണ് ഹോട്ടല്‍സമരത്തിന് ആഹ്വാനംചെയ്തത്. ഓണ്‍ലൈനില്‍ മരുന്നു വില്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് മരുന്നുകടകളുടെ പണിമുടക്ക്.
 
ചരക്ക്-സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയതടക്കമുള്ള ആവശ്യങ്ങളുമായി കാന്‍ കുടിവെള്ള കമ്പനികള്‍ കഴിഞ്ഞദിവസം ആരംഭിച്ച അനിശ്ചിതകാലസമരം തുടരുകയാണ്.