ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിൽ മൂന്നാമത്തേതായ ചന്ദ്രയാൻ-3 ഇക്കൊല്ലം വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ചൊവ്വാഴ്ച പറഞ്ഞു. ചന്ദ്രയാൻ-2ന്‌ വേണ്ടിവന്നതിനെക്കാൾ കുറഞ്ഞ ചെലവേ ഇതിന് വേണ്ടിവരികയുള്ളൂ. ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ഇന്ത്യയുടെ ആദ്യശ്രമമായ ചന്ദ്രയാൻ-2 പരാജയമായിരുന്നെന്ന് പറയുന്നത് തെറ്റാണെന്ന് സിങ് അഭിപ്രായപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനാണ് ഇന്ത്യ ശ്രമിച്ചത്. ഇതിനുശ്രമിച്ച ആദ്യ രാജ്യമാണ് ഇന്ത്യ.

ചന്ദ്രയാൻ-2ൽനിന്ന്‌ സമ്പാദിച്ച അനുഭവവും ലഭിച്ച അടിസ്ഥാനസൗകര്യവും ചന്ദ്രയാൻ-3ന്റെ ചെലവുകുറയ്ക്കുമെന്ന് സിങ് പറഞ്ഞു.

Content Highlights: Chandrayan 3 ISRO