ന്യൂഡൽഹി: കേന്ദ്രസർക്കാർ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായുള്ള ചർച്ചയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുകയാണെന്നും എന്നാൽ ജാഗ്രത കൈവിടാനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവങ്ങളുംമറ്റും അടുത്തുവരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കോവിഡ് സാഹചര്യം വിലയിരുത്തണമെന്നും വേണ്ടക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാരോട് അഭ്യർഥിച്ചു.

Content Highlights: Centre extends Covid restrictions till Nov-end amid marginal surge in cases