ന്യൂഡൽഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയുടെ സമയക്രമം ചൊവ്വാഴ്ച പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാൽ. മേയ് നാലു മുതൽ ജൂൺ 10 വരെയാണ് പരീക്ഷകൾ. ജൂലായ് 15-നകം ഫലം പ്രസിദ്ധീകരിക്കും.

സാധാരണ ഫെബ്രുവരി- മാർച്ചിലാണ് ബോർഡ് പരീക്ഷകൾ നടത്താറുള്ളത്. ഈ അധ്യയനവർഷം കോവിഡ്കാരണം സ്കൂളുകൾ തുറക്കാതിരുന്നതും മറ്റും കണക്കിലെടുത്താണ് വൈകിയത്. സിലബസിലും ഇക്കുറി കുറവു വരുത്തിയിരുന്നു.

1975-നുശേഷം സി.ബി.എസ്.ഇ. ബോർഡ് പരീക്ഷ എഴുതിയ എല്ലാവരുടെയും മാർക്ക് ഷീറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഴയ രേഖകൾ എളുപ്പത്തിൽ ലഭിക്കാനാണിത്. പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 10 ലക്ഷം അധ്യാപകർക്ക് സി.ബി.എസ്.ഇ. പരിശീലനം നൽകും.

content highlights: cbse board exam schedule