അമേഠി: വസ്തുവ്യാപാരവുമായി ബന്ധപ്പെട്ട പരസ്യത്തിനു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിന് കേസ്. സ്മൃതി ഇറാനിയുടെ പ്രൈവറ്റ് സെക്രട്ടറി വിജയ് ഗുപ്ത നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ജഗദീഷ്‌പുരിലെ സായി ഗ്രീൻ സിറ്റി എന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനം ഒരു പത്രത്തിൽ നൽകിയ പരസ്യത്തിലാണ് സ്മൃതി ഇറാനി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഫോട്ടോകളും വിവരണങ്ങളും ഉപയോഗിച്ചത്.

Content Highlights: case against the ad whic used Smrithi irani's photo for ad without permission