ന്യൂഡൽഹി: പൗരത്വനിയമഭേദഗതികളിൽ ചട്ടങ്ങളുണ്ടാക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് ചൊവ്വാഴ്ച പാർലമെന്റ് രണ്ടാമതും സമയം നീട്ടിനൽകി. ലോക്‌സഭ ഏപ്രിൽ ഒമ്പതുവരെയും രാജ്യസഭ ജൂലായ് ഒമ്പതുവരെയുമാണ് സമയം നീട്ടിനൽകിയത്. ഇതോടെ പൗരത്വനിയമഭേദഗതി നടപ്പാക്കുന്നത് വീണ്ടും വൈകുമെന്നുറപ്പായി.

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ചോദ്യംചെയ്ത് സുപ്രീംകോടതികളിലും ഹർജികളുണ്ട്. പാർലമെന്റിൽ ബിൽ പാസായാൽ നിയമങ്ങൾക്കായി ചട്ടങ്ങൾ വേഗത്തിലുണ്ടാക്കണം. ആറുമാസത്തിൽ കൂടുതൽ ഇതുവൈകാൻ പാടില്ല. വൈകിയാൽ ബന്ധപ്പെട്ട മന്ത്രാലയം കൃത്യമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റിയിൽനിന്ന് സമയം നീട്ടിവാങ്ങണം. നിയമത്തിൽ ആഭ്യന്തരമന്ത്രാലയം ചട്ടങ്ങൾ തയ്യാറാക്കിയെങ്കിലും നിയമത്തിലെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയിൽനിന്നുള്ള അന്തിമ നിലപാടറിയാൻ കാത്തിരിക്കുകയാണെന്നാണറിയുന്നത്.

Content Highlight: CAA rules may take six more months