ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയ്ക്കെതിരേ സ്വീകരിച്ച ശക്തമായ നിലപാടിൽ കോൺഗ്രസിനു നന്ദി പറഞ്ഞ് എൻ.ഡി.എ. സഖ്യകക്ഷിയായ ജനതാദൾ-യുവിന്റെ ദേശീയ വൈസ്‌പ്രസിഡന്റ് പ്രശാന്ത് കിഷോർ. “പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും തള്ളിക്കളഞ്ഞ കോൺഗ്രസിനോടുള്ള നന്ദി ഞാൻ രേഖപ്പെടുത്തുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പൗരത്വ നിയമഭേദഗതി ബിഹാറിൽ നടപ്പാക്കില്ലെന്ന് പ്രശാന്ത് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. 2014- ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രചാരണതന്ത്രങ്ങൾക്കു രൂപംകൊടുത്തത് പ്രശാന്ത് കിഷോറായിരുന്നു. പൗരത്വ നിയമഭേദഗതി പ്രഖ്യാപിച്ചതുമുതൽ ശക്തമായ പ്രതിഷേധവുമായി അദ്ദേഹം രംഗത്തുണ്ട്.

Content Highlights: caa; prashant kishor says thanks to congress