ന്യൂഡൽഹി: ഗുജറാത്തിലെ രണ്ടു നിയമസഭാ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പുകമ്മിഷൻ ഞായറാഴ്ച ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആകെ സീറ്റുകളുടെ എണ്ണം 66 ആയി.

ഗുജറാത്തിലെ രാധൻപുർ, ബയാദ് നിയമസഭാ സീറ്റുകളിൽ ഒക്ടോബർ 21-നാണ് ഉപതിരഞ്ഞെടുപ്പ്. 24-നു വോട്ടെണ്ണും. ഗുജറാത്തിലെ നാലു സീറ്റിൽ ശനിയാഴ്ച ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായുള്ള വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിക്കും. നാമനിർദേശപത്രികകളും അന്ന് മുതൽ സ്വീകരിച്ചുതുടങ്ങും.

content highlights: bypoll in two seats in gujrat