ബെംഗളൂരു: വിജയദശമി, ഗാന്ധിജയന്തി അവധിക്കുശേഷം കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കുമായി കര്‍ണാടക ആര്‍.ടി.സി. 40 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. യാത്രത്തിരക്ക് കൂടുതലുള്ള ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുക. ബെംഗളൂരുവിലേക്ക് 33-ഉം മൈസൂരുവിലേക്ക് ഏഴും സര്‍വീസുകളാണ് നടത്തുക. തിരക്ക് കൂടുകയാണെങ്കില്‍ കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിക്കാനാണ് നീക്കം.

കേരള ആര്‍.ടി.സി.യും അവധിക്കുശേഷം പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. തീവണ്ടികളിലെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ തീര്‍ന്നിരുന്നു. കര്‍ണാടക ആര്‍.ടി.സി.യുടെ പ്രത്യേക ബസുകളിലും ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പകുതിയിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.


പ്രത്യേക സര്‍വീസുകള്‍

ഒക്ടോബര്‍ ഒന്നിന് എറണാകുളം-ബെംഗളൂരു:
വൈകീട്ട് 6.30, 8.30 (വോള്‍വോ), തൃശ്ശൂര്‍-ബെംഗളൂരു: രാത്രി 9.14, 9.38 (വോള്‍വോ), പാലക്കാട് -ബെംഗളൂരു: 9.38, 9.41 (വോള്‍വോ), കോഴിക്കോട്-ബെംഗളൂരു: 9.32, പത്ത് (വോള്‍വോ), മൂന്നാര്‍-ബെംഗളൂരു: വൈകീട്ട് 5.03, കുമളി-ബെംഗളൂരു: 7.03.

രണ്ടിന് എറണാകുളം-ബെംഗളൂരു: വൈകീട്ട് 6.08, 8.47, 9.12, 6.23 (വോള്‍വോ), തൃശ്ശൂര്‍-ബെംഗളൂരു: 9.12, 9.18 (വോള്‍വോ), കോട്ടയം-ബെംഗളൂരു: 6.12, 6.16 (വോള്‍വോ), പാലക്കാട്: 9.42, 9.44 (വോള്‍വോ), കോഴിക്കോട് -ബെംഗളൂരു: 9.32, 10.08, 9.08 (വോള്‍വോ), കണ്ണൂര്‍-ബെംഗളൂരു: 10.08 (വോള്‍വോ), 9.11, 9.30, പത്ത് (കര്‍ണാടക സരിഗെ), 9.16 (രാജഹംസ), മൂന്നാര്-ബെംഗളൂരു: 5.06, കുമളി: 7.08. * മൂന്നിന് തൃശ്ശൂര്‍- ബെംഗളൂരു: 9.17, 9.32 (വോള്‍വോ), പാലക്കാട് - ബെംഗളൂരു: 9.33, 9.35 (വോള്‍വോ)

മൈസൂരുവിലേക്ക്: ഒന്നിന് രാത്രി ഏഴ്, എട്ട്: എറണാകുളം- മൈസൂരു (വോള്‍വോ), രണ്ടിന് രാത്രി ഏഴ്, 7.31 (വോള്‍വോ), 9.08, 9.43 (രാജഹംസ), രണ്ടിന് രാത്രി 9.45: തൃശ്ശൂര്‍- മൈസൂരു (രാജഹംസ).