ഹൈദരാബാദ്: കൈക്കൂലിക്കേസില്‍ ചെന്നൈ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണറെ സി.ബി.ഐ. അറസ്റ്റുചെയ്തു. ഹൈദരാബാദ് ലേബര്‍ കമ്മിഷണറുടെ ചുമതലകൂടി വഹിക്കുന്ന പി.എം. ശ്രീവാസ്തവയാണ് 25,000 രൂപ കൈക്കൂലി വാങ്ങിയതിന് ഹൈദരാബാദില്‍ വെച്ച് അറസ്റ്റുചെയ്തത്.
 
അനന്ത്പുര്‍ ജില്ലയിലെ സിമന്റ് ഫാക്ടറിക്ക് അവിഹിതമായ അനുകൂല്യം അനുവദിച്ച് ഡ്രൈവര്‍ മുഖേന കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റെന്ന് സി.ബി.ഐ. വക്താവ് പറഞ്ഞു.

ശ്രീവാസ്തവയുടെ ഹൈദരാബാദിലെ ഓഫീസിലും ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ വീടുകളിലും സി.ബി.ഐ. പരിശോധനനടത്തി. അഴിമതിവിരുദ്ധ നിയമപ്രകാരമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.