സോനീപത് (ഹരിയാണ): സോനീപത് ഇരട്ട ബോംബ് സ്‌ഫോടന കേസില്‍ പ്രതി ലഷ്‌കറെ തൊയ്ബ ഭീകരന്‍ അബ്ദുല്‍ കരീം തുണ്ടയ്ക്ക് (75) ജീവപര്യന്തം തടവ്. സോനിപത് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഡോ. സുശീല്‍ കുമാര്‍ ഗാര്‍ഗാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം.
കേസില്‍ തുണ്ടയെ കോടതി തിങ്കളാഴ്ച കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. 1996 ഡിസംബറിലാണ് സോനീപതിലെ രണ്ടിടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. സിനിമാശാലയ്ക്ക് സമീപവും മധുരപലഹാരക്കടയ്ക്ക് സമീപവുമുണ്ടായ സ്‌ഫോടനങ്ങളില്‍ 15 പേര്‍ക്കാണ് പരിക്കേറ്റത്. ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനായ തുണ്ടയെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് 2013 ഓഗസ്റ്റ് 16-നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307 (കൊലപാതകശ്രമം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് (ജീവനോ വസ്തുവിനോ അപകടമുണ്ടാക്കുന്ന തരത്തില്‍ സ്‌ഫോടനം നടത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഗാസിയാബാദിലെ ദസ്‌ന ജയിലില്‍ തടവിലുള്ള ഇയാളുടെ പേരില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ വിവിധ കേസുകള്‍ നിലവിലുണ്ട്.
ആശാരിപ്പണിയില്‍നിന്ന് ഭീകരവാദത്തിലേക്ക്
മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പാകിസ്താന് കൈമാറിയ 20 കുറ്റവാളികളുടെ പട്ടികയില്‍ പതിനഞ്ചാമനാണ് സയിദ് അബ്ദുള്‍ കരീം തുണ്ട. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ പില്‍ഖുവ സ്വദേശിയായ തുണ്ട ഭീകരതയുമായി ബന്ധപ്പെട്ട 21 കേസുകളില്‍ പ്രതിയാണ്. എണ്‍പതുകളിലാണ് ഇയാള്‍ ഭീകരവാദത്തിലേക്ക് തിരിയുന്നത്. പാക് ചാരസംഘടനയായ ഐ.എസ്.ഐ.യാണ് ഇയാളില്‍ ഭീകരവാദം കുത്തിവെച്ചതെന്നാണ് പോലീസിന്റെ ഭാഷ്യം. അതിനുമുന്‍പ് ആശാരിപ്പണിയും പാഴിരുമ്പ് വില്പനയും തുണിക്കച്ചടവും ഹോമിയോ മെഡിക്കല്‍ ഷോപ്പും നടത്തി.
പിന്നീട് പ്രവര്‍ത്തനകേന്ദ്രം മഹാരാഷ്ട്രയിലേക്ക് മാറ്റി. ബോംബ് നിര്‍മാണത്തില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ച ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിനിടെ ഇടതുകൈ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് വികലാംഗന്‍ എന്നര്‍ഥം വരുന്ന 'തുണ്ട' എന്ന വിളിപ്പേര് ലഭിച്ചത്.
2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ വന്‍സ്‌ഫോടനത്തിന് തുണ്ട പദ്ധതിയിട്ടിരുന്നെങ്കിലും കൂട്ടാളികള്‍ പിടിയിലായതോടെ പദ്ധതി പാളി. ഡല്‍ഹി, പാനിപത്ത്, സോനീപത്, ലുധിയാന, കാന്‍പുര്‍, വാരാണസി, ഹൈദരാബാദ്, റോത്തക്, ജലന്ധര്‍, ഗുല്‍ബര്‍ഗ, സൂറത്ത്, ലഖ്‌നൗ എന്നിവിടങ്ങളിലുള്‍പ്പെടെ നാല്പതോളം സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ് ഇയാള്‍. 1984-ലെ ഭിവണ്‍ഡി കലാപത്തിനുശേഷം തന്‍സീം ഇസ്!ലാ-ഉല്‍-മുസ്!ലിമീന്‍, ഇസ്!ലാമിക് ആംഡ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളില്‍ സജീവമായി. 1999 മുതല്‍ ഇന്ത്യയില്‍ സിമി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയതും തുണ്ടയാണെന്ന് പോലീസ് പറയുന്നു.