ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മാര്‍ച്ച് ഏഴിന് നടന്ന തീവണ്ടി സ്‌ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഭീകരസംഘടനയായ ഇസ്!ലാമിക് സ്റ്റേറ്റു(ഐ.എസ്.)മായി ബന്ധമുള്ള നാലുപേര്‍ അറസ്റ്റിലായിരുന്നു.
ഭോപാലിലെ എന്‍.ഐ.എ. കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഭോപാല്‍-ഉജ്ജൈനി പാസഞ്ചറിലുണ്ടായ സ്‌ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ അതിഫ് മുസാഫര്‍, മുഹമ്മദ് ഡാനിഷ്, സയിദ് മിര്‍ ഹുസൈന്‍, ഘൗസ് മുഹമ്മദ് ഖാന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഐ.എസുമായി ബന്ധമുള്ള ഒരു ഭീകരസംഘടന മുസാഫര്‍ ആരംഭിച്ചതായി എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. ഇതിലംഗങ്ങളാണ് മറ്റ് മൂന്നുപേരും.
ജാബ്രി റെയില്‍വേസ്റ്റേഷന്റെ സമീപത്ത് തീവണ്ടിയുടെ എന്‍ജിന്റെ പിന്നിലുള്ള കോച്ചിലായിരുന്നു സ്‌ഫോടനമുണ്ടായത്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ചുള്ള തീവ്രതകുറഞ്ഞ സ്‌ഫോടനമായിരുന്നു ഇത്.