ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. പ്രധാന സഖ്യകക്ഷിയായ ബി.ജെ.പി.ക്ക് 20 സീറ്റ് അനുവദിച്ചു. കന്യാകുമാരി ലോക്‌സഭാസീറ്റും നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രിയാണ് ഇരുപാർട്ടിയും സീറ്റുസംബന്ധിച്ച് ധാരണയായത്. തുടർന്ന് ഇരുപാർട്ടിയിലെയും നേതാക്കൾ പ്രഖ്യാപനം നടത്തുകയായിരുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റ് 28-ന് കന്യാകുമാരി എം.പി. എച്ച്. വസന്തകുമാർ കോവിഡ് ബാധിച്ച് മരിച്ചതിന്റെ ഒഴിവിലേക്കുനടക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി.ജെ.പി.ക്ക്‌ മത്സരിക്കാൻ അവസരംനൽകിയത്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽ വിജയിച്ച് കേന്ദ്ര സഹമന്ത്രിയായിരുന്നു. അതിനിടെ, കന്യാകുമാരിയിൽ പ്രിയങ്കാഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് ശിവഗംഗ എം.പി. കാർത്തി ചിദംബരം വെള്ളിയാഴ്ച അപേക്ഷ നൽകി. എച്ച്.വസന്തകുമാറിന്റെ മകൻ വിജയ് വസന്തും ഇവിടെ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

content highlights: bjp to contest 20 seats in tamil nadu