ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആറാംഘട്ടത്തിലെത്തുമ്പോൾ സാമൂഹികമാധ്യമങ്ങളിലെ പരസ്യച്ചെലവിൽ ബി.ജെ.പി. മുന്നിൽ. 22.85 കോടിയാണ് ഫെയ്സ്‌ബുക്കിന് തിരഞ്ഞെടുപ്പ് പ്രചാരണപരസ്യംവഴി വിവിധ രാഷ്ട്രീയപ്പാർട്ടികളിൽനിന്നും സംഘടനകളിൽനിന്നുമായി ലഭിച്ചത്.
3.68 കോടിയാണ് ബി.ജെ.പി. ചെലവിട്ടത്. അനുബന്ധ സംഘടനകളുടേതുകൂടി ഉൾപ്പെടുത്തിയാൽ 14 കോടിയിലേറെ വരുമിത്. 9.2 ലക്ഷമാണ് കോൺഗ്രസ് ചെലവിട്ടത്. അനുബന്ധ സംഘടനകളുടേതുകൂടിചേർത്താൽ 75 ലക്ഷത്തിലധികം വരും. പ്രാദേശികപാർട്ടികളിൽ ടി.ഡി.പി.യും വൈ.എസ്.ആർ. കോൺഗ്രസും ബിജു ജനതാദളുമാണ് ചെലവിൽ മുന്നിൽ.
1,03,700 പരസ്യങ്ങളാണ് ഫെബ്രുവരി 19 മുതൽ മേയ് നാലുവരെ ഫെയ്സ് ബുക്ക് പരസ്യലൈബ്രറിയിൽ പ്രത്യക്ഷപ്പെട്ടത്. ഭാരത് കെ മൻ കീ ബാത്ത്(2.24 കോടി), കന്നിവോട്ട് മോദിക്ക് (1.15കോടി) തുടങ്ങിയ ബി.ജെ.പി. അനുകൂല പേജുകളാണ് ചെലവിൽ മുന്നിൽ.
Content Highlights: bjp spends 3.68 crore rupees for social media election advertisement