ശ്രീനഗര്‍: ജമ്മുകശ്മീരിലെ കഠുവ ജില്ലയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പിന്തുണച്ച രണ്ട് ബി.ജെ.പി. മന്ത്രിമാര്‍ രാജിവെക്കും.
മന്ത്രിമാരായ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവര്‍ മന്ത്രിസഭയില്‍ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച ബി.ജെ.പി. നേതൃത്വത്തെ അറിയിച്ചിരുന്നു.
സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കുകയും ബി.ജെ.പി. പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെയാണ് രാജി അനിവാര്യമായത്.
ഇരുവരെയും പുറത്താക്കണമെന്ന് പ്രതിപക്ഷത്തെ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ മെഹ്ബൂബയോട് ആവശ്യപ്പെട്ടിരുന്നു. രാജിക്കത്ത് ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ സത് ശര്‍മയ്ക്കാണ് കൈമാറിയത്.
രാജിക്കത്ത് കിട്ടിയതായി സ്ഥിരീകരിച്ച ശര്‍മ, ശനിയാഴ്ച ചേരുന്ന പാര്‍ട്ടിയുടെ നിയമസഭാകക്ഷിയോഗത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് വ്യക്തമാക്കി.
മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് രാജി കൈമാറുന്ന കാര്യത്തിലും യോഗത്തില്മാത്രമേ തീരുമാനമെടുക്കൂവെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
പ്രതികളെ പിന്തുണയ്ക്കാനായി രൂപവത്കരിച്ച ഹിന്ദു ഏക്താ മഞ്ച് എന്ന സംഘടന മാര്‍ച്ചില്‍ നടത്തിയ റാലിയിലാണ് മന്ത്രിമാരായ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവര്‍ പങ്കെടുത്തത്. ചന്ദര്‍ പ്രകാശ് വ്യവസായവും ലാല്‍ സിങ് വനംവകുപ്പുമാണ് കൈകാര്യംചെയ്തിരുന്നത്.

പ്രധാനമന്ത്രി മൗനം വെടിഞ്ഞു
രാജ്യത്തെ നടുക്കിയ ഉന്നാവോ, കഠുവ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞു. പെണ്മക്കള്ക്ക് നീതി ഉറപ്പാക്കുമെന്നും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ ഡോ. ബി.ആര്. അംബേദ്കറുടെ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ പരിഷ്കൃത സമൂഹത്തിന് കടുത്ത അമ്പരപ്പാണുണ്ടാക്കിയത്. രാജ്യം സ്ഥാപിച്ച ഉന്നത നേതാക്കളുടെ മുന്നില്‍ നമ്മള് ശിരസ്സ് നമിക്കണം.

പൊതുബോധത്തില്‍ ഞെട്ടലുണ്ടാക്കുന്ന സംഭവങ്ങളാണുണ്ടായത്. ഒരു കുറ്റവാളിയെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നീതി ഉറപ്പാക്കും.
ആ കുട്ടികള്‍ക്ക് നീതി ലഭ്യമാക്കും. പ്രശ്നം പരിഹരിക്കാന്‍ എല്ലാവരും സഹകരിക്കണം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതിരിക്കില്ല' -അദ്ദേഹം പറഞ്ഞു.