ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിയെ ബെംഗളൂരു പ്രത്യേക കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഒക്ടോബർ 29-ന് അറസ്റ്റിലായി 13 ദിവസത്തെ തുടർച്ചയായ ചോദ്യംചെയ്യലിനുശേഷമാണ് ബിനീഷിനെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡികാലാവധി നീട്ടണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടില്ല. തുടർന്നാണ് നവംബർ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലാക്കി. ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയിൽ നവംബർ 18-ന് പ്രത്യേക കോടതി(34-ാം നമ്പർ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി) വാദം കേൾക്കും.

Content Highlights: Bineesh Kodiyeri Jail