ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ ആരോഗ്യസുരക്ഷാ പദ്ധതിയായ ‘ആയുഷ്മാൻ ഭാരതി’ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ അഭിനന്ദനം.

നൂറുദിവസംകൊണ്ട് രാജ്യത്തെ ഇത്രയധികം ജനങ്ങളിലേക്ക് പദ്ധതിയെത്തിയെന്നത് അഭിനന്ദനീയമാണെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഗേറ്റ്സ് കുറിച്ചു. ആദ്യ നൂറുദിവസത്തിനകം 6.85 ലക്ഷംപേർ പദ്ധതിയുടെ ഗുണഭോക്താക്കളായി സൗജന്യമായി ചികിത്സനേടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഗേറ്റ്സിന്റെ പ്രശംസ.

കഴിഞ്ഞയാഴ്ച ലോകാരോഗ്യസംഘടനാ ഡയറക്ടറും പദ്ധതി വിജയകരമായി നടപ്പാക്കിയതിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നു.