മുംബൈ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എൻ.സി.പി. പ്രഖ്യാപിച്ചു. മുഴുവൻ സീറ്റിലും തനിച്ചുമത്സരിക്കാനാണ് പദ്ധതി. ബിഹാറിലെ പാർട്ടിപ്രവർത്തകരുടെ ആവശ്യം പരിഗണിച്ചാണ് മത്സര തീരുമാനമെടുത്തതെന്ന് എൻ.സി.പി. പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തും. തിരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകുന്ന 40 നേതാക്കളുടെ പേര് പാർട്ടി പുറത്തുവിട്ടിട്ടുണ്ട്. ശരദ്പവാറായിരിക്കും മുഖ്യ പ്രചാരകൻ.

നവാബ് മാലിക്ക്, പ്രഫുൽ പട്ടേൽ, സുപ്രിയ സുലേ, സുനിൽ തടക്കരേ എന്നിവരും പ്രചാരണത്തിന് പോകും. ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശിവസേന നേരത്തേ പ്രഖ്യാപിച്ചിരുന്നു. 50 സീറ്റിൽ സ്ഥാനാർഥികളെ നിർത്താനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മന്ത്രി ആദിത്യ താക്കറെയും ഉൾപ്പെടെ 20 നേതാക്കൾ പ്രചാരണത്തിനുപോകും.