സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വോട്ടര്‍ പട്ടികയില്‍ ഗുരുതര ക്രമക്കേടുള്ളതായി ആരോപണമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പുകമ്മിഷന് പുറത്തിറക്കിയ ഇറോനെറ്റ് എന്ന വെബ് പോര്‍ട്ടലിന്റെ സഹായത്തോടെ പട്ടിക നവീകരിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് റാവത്ത് നിര്‍ദേശം നല്കി.
സാമൂഹിക പ്രവര്‍ത്തകനായ അജയ് ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും സംസ്ഥാന ഇലക്ട്രോണിക്സ് െഡവലപ്മെന്റ് കോര്പ്പറേഷന് എം.ഡി.യുമായ ചന്ദ്രശേഖര ബോര്കറെ തത്സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
33 ലക്ഷം പേരുടെ കാര്യത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ദുബെയുടെ പരാതി. കോണ്‍ഗ്രസും ബി.ജെ.പി.യും ഒരുപോലെ വ്യാജവോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ത്തതായും ദുബെ കുറ്റപ്പെടുത്തുന്നു. 230 അംഗ നിയമസഭയിലേക്ക് ഈ വര്‍ഷാവസാനമാണ് തിരഞ്ഞെടുപ്പ് നടക്കുക.