ന്യൂഡൽഹി: കോവിഡ് കാരണം തിരിച്ചടവ് പ്രതിസന്ധിയിലായ വായ്പകൾ പുനഃക്രമീകരിക്കാൻ ഉപഭോക്താക്കൾ പ്രത്യേകപദ്ധതി സമർപ്പിക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇതിനായി ബാങ്കുകളിൽ അപേക്ഷ നൽകിയാൽമാത്രം മതിയെന്ന് റിസർവ് ബാങ്ക് സുപ്രീംകോടതിയെ അറിയിച്ചു.

മൊറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് സംബന്ധിച്ച കേസിലാണ് ഇക്കാര്യമറിയിച്ചത്. പുനഃക്രമീകരണപദ്ധതി തീരുമാനിക്കേണ്ടത് ബാങ്കുകളാണെന്നും ഉപയോക്താക്കളല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. കേസിൽ അടുത്തദിവസവും വാദം തുടരും.

Content Highlights: Banks RBI