പ്രയാഗ്‌രാജ്: ജീവിതത്തിലൊരിക്കലും പുകവലിക്കാത്ത രാമനെയും കൃഷ്ണനെയും പിന്തുടരുന്ന സന്ന്യാസിമാർ പുകവലി ഉപേക്ഷിക്കണമെന്ന് യോഗാചാര്യൻ ബാബാ രാംദേവ്. കുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിലെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹത്തായ ലക്ഷ്യത്തിനുവേണ്ടി വീടും കുടുംബവും ഉപേക്ഷിച്ച നമുക്ക് എന്തുകൊണ്ടാണ് പുകവലി ഉപേക്ഷിക്കാനാകാത്തത്. യുവാക്കളെ പുകയിലയിൽനിന്ന്‌ മോചിപ്പിക്കാൻ തനിക്ക്‌ സാധിച്ചിട്ടുണ്ട്, പിന്നെയാണോ മഹാത്മാക്കളെയെന്ന്‌ പറഞ്ഞുകൊണ്ട് സദസ്സിലിരുന്ന സന്ന്യാസിമാരുടെ പുകവലി ഉപകരണങ്ങൾ(ചില്ലും/ചിലം) വാങ്ങിയ രാംദേവ്, അവരെക്കൊണ്ട് പുകവലിക്കില്ലെന്ന് പ്രതിജ്ഞയും ചെയ്യിച്ചു. താൻ നിർമിക്കുന്ന കാഴ്ചബംഗ്ലാവിൽ ഇവയെല്ലാം പ്രദർശിപ്പിക്കുമെന്ന്‌ പറഞ്ഞാണ് അദ്ദേഹം വേദിവിട്ടത്.