ന്യൂഡല്‍ഹി: ആയുര്‍വേദമരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ക്ക് കേന്ദ്രം നിയന്ത്രണം കൊണ്ടുവരുന്നു. ഇത്തരം പരസ്യങ്ങള്‍ പരിശോധിക്കാന്‍ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സിലുമായി കരാറുണ്ടാക്കിയെന്ന് ആയുഷ് മന്ത്രി ശ്രീപദ് യെശ്ശോ നായിക് പറഞ്ഞു.
പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ആയുര്‍വേദമരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ വന്നാല്‍ അത് കേന്ദ്രത്തിന്റെയോ അതത് സംസ്ഥാനങ്ങളുടെയോ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നാണ് കരാര്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ആയുഷ് മിഷന് കീഴിലുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫാര്‍മസികളുടെയും മരുന്ന് പരിശോധനാ ലാബുകളുടെയും വികസനത്തിന് പ്രത്യേകശ്രദ്ധ നല്‍കും. പൊതുമേഖലയില്‍ 27 മരുന്ന് പരിശോധനാ ലാബുകള്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.