ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്ദാനം ഇനിയും പാലിച്ചില്ലെങ്കിൽ ജനം ചെരിപ്പെടുത്തടിക്കുമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റൗത്ത്.

2014-ൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്ദാനം നൽകിയായിരുന്നു. ശിവസേനാനേതാവ് ഉദ്ധവ് താക്കറെ അയോധ്യയിൽ പോയി ക്ഷേത്രനിർമാണത്തെക്കുറിച്ച് ഉറപ്പുനൽകിയിരുന്നു. എന്നാൽ, അഞ്ചുവർഷത്തെ ഭരണത്തിനിടെ അതുസാധിച്ചില്ല. ഇത്തവണ വീണ്ടും ഭരണം ലഭിച്ച സ്ഥിതിക്ക്‌ വാക്കുപാലിക്കേണ്ടതുണ്ട്. അല്ലാതെവന്നാൽ, രാജ്യത്തിന് എൻ.ഡി.എ.യിലുള്ള വിശ്വാസം നഷ്ടപ്പെടും -സഞ്ജയ് റൗത്ത് കൂട്ടിച്ചേർത്തു.

Content Highlights: Ayodhya, Shiv Sena