ന്യൂഡൽഹി: മുൻ ധനകാര്യമന്ത്രിയും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ഈ മാസം ഒമ്പതിനാണ് ശ്വാസതടസ്സത്തെത്തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള മുതിർന്ന നേതാക്കൾ ഞായറാഴ്ച എയിംസിൽ ജെയ്റ്റ്‌ലിയെ സന്ദർശിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഹിമാചൽപ്രദേശ് ഗവർണർ കൽരാജ് മിശ്ര, ആർ.എസ്.എസ്. ജോയന്റ് ജനറൽ സെക്രട്ടറി ഡോ. കൃഷ്ണ ഗോപാൽ, മുൻ എസ്.പി. നേതാവ് അമർ സിങ് തുടങ്ങിയവരും സന്ദർശകരിലുൾപ്പെടുന്നു.

Content Highlights: arun jaitley remains critical in delhi aiims