ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗികാരോപണം രാജ്യത്തെ നീതിന്യായ സംവിധാനത്തെ അസ്ഥിരമാക്കാനുള്ള ശ്രമമാണെന്നും അതിനെതിരേ ഒറ്റക്കെട്ടായി നിൽക്കണമെന്നും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി.

മാതൃകാപരമായി ഇവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ഈ പ്രവണത കൂടിവരുമെന്നും ജെയ്റ്റ്‌ലി തന്റെ ബ്ലോഗിൽ കുറിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരേയുള്ള യുവതിയുടെ ലൈംഗികാരോപണം സുപ്രീംകോടതി ചർച്ച ചെയ്തതിന്റെ തൊട്ടടുത്തദിവസമാണ് അദ്ദേഹം പ്രതികരിച്ചത്.

വ്യക്തിപരമായി മൂല്യങ്ങളും ധാർമികതയും കാത്തുസൂക്ഷിക്കുന്നതിലൂടെ ആദരം നേടിയെടുത്തയാളാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്. വിമർശകർ അദ്ദേഹത്തിന്റെ വിധികളെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും മൂല്യങ്ങളെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല.

അസംതൃപ്തയും അത്ര നല്ലതല്ലാത്ത പശ്ചാത്തലത്തിൽനിന്ന് വരുന്നതുമായ ഒരാളിൽനിന്നുള്ള ആരോപണങ്ങളെ പിന്തുണയ്ക്കുന്നത് ചീഫ് ജസ്റ്റിസ് എന്ന സ്ഥാപനത്തെ അസ്ഥിരമാക്കും. തെറ്റായ ആരോപണങ്ങളിലൂടെ നീതിന്യായ കോടതിയെ തകർക്കാനുള്ള ശ്രമങ്ങൾ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ഈ പ്രവണത കൂടിവരും- ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

content highlights:arun jaitley on sexual abuse allegation against cji ranjan gogoi