ന്യൂഡൽഹി: അൽഖായിദ തലവൻ ഒസാമ ബിൻലാദനെ തകർക്കാനായി അമേരിക്ക പാകിസ്താനിൽ നടത്തിയ സൈനികനടപടിക്ക് സമാനമായി ഭീകരരെ ഉൻമൂലനം ചെയ്യാൻ ഇന്ത്യയ്ക്കും കഴിയുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി.

ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലനകേന്ദ്രം ബോംബിട്ട് തകർത്തതിനെ പരാമർശിച്ചായിരുന്നു ജെയ്റ്റ്‌ലിയുടെ പരാമർശം. “പാകിസ്താനിലെ ആബട്ടാബാദിൽ അമേരിക്ക നടത്തിയത് ഇന്ത്യയ്ക്കും ചെയ്യാൻ കഴിയില്ലേ. അന്ന് യു.എസ്. കമാൻഡോകൾക്ക് അതു സാധിച്ചെങ്കിൽ ഇപ്പോഴെന്താണ് സാധ്യമല്ലാത്തത്. അങ്ങനെയാണ് ഞങ്ങൾ ചിന്തിച്ചത്. നമുക്കത് ചെയ്യാനാവുമെന്ന് ഇപ്പോൾ ബോധ്യമായി” -ജെയ്റ്റ്‌ലി പറഞ്ഞു.

Content Highlights: Arun Jaitley Justifies Air Strike in Pakistan