ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വരുമാനസ്രോതസ്സുകളെക്കുറിച്ച് ആരോപണമുന്നയിച്ച് ബി.ജെ.പി.. കാര്യമായ ബിസിനസോ വരുമാനമോ ഇല്ലാതെ രാഹുൽ ആഡംബരജീവിതം നയിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പത്രസമ്മേളനത്തിൽ ആരോപിച്ചു.

കോൺഗ്രസ് അധ്യക്ഷനെക്കുറിച്ച് ഏതാനും മാധ്യമങ്ങൾ ചില വാർത്തകൾ പുറത്തുകൊണ്ടുവന്നിട്ടുണ്ടെന്നും അതേക്കുറിച്ച് താൻ അന്വേഷിച്ചെന്നും ജെയ്റ്റ്‌ലി പറഞ്ഞു. രാഹുൽ ഇതുവരെ ഒരു ജോലിയും ചെയ്തിട്ടില്ല. എന്നാൽ, ആഡംബരജീവിതം നയിക്കുകയും വിദേശരാജ്യങ്ങളിൽ നിരന്തരം പോവുകയുംചെയ്യുന്നു.

കുടുംബത്തിന് ദക്ഷിണ ഡൽഹിയിൽ ഒരു ഫാംഹൗസുണ്ടെന്നും ഈ ഫാം ഹൗസ് ഇപ്പോൾ കുടുംബത്തിലെ ഇളയതലമുറക്കാരായ സഹോദരന്റെയും സഹോദരിയുടെയും ഉടമസ്ഥതയിലാണെന്നും മാധ്യമപ്രവർത്തകർ ഇക്കാര്യം പുറത്തുവിട്ടിട്ടുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു.