vhpഅഹമ്മദാബാദ്: കച്ച് ജില്ലയിലെ ഭുജില്‍ നടന്‍ ഷാരൂഖ് ഖാന്റെ സിനിമയ്ക്ക് ചിത്രീകരണാനുമതി നല്‍കിയതിനെതിരെ വി.എച്ച്.പി.യുടെ പ്രതിഷേധം.രാജ്യത്ത് അസഹിഷ്ണുത വ്യാപിക്കുന്നുവെന്ന് കഴിഞ്ഞ നവംബറില്‍ ഖാന്‍ നടത്തിയ പ്രസ്താവനയാണ് കാരണം. 'റെയിസ്' എന്ന സിനിമയുടെ ചിത്രീകരണമാണ് ഏതാനും ദിവസങ്ങളായി ഭുജില്‍ നടക്കുന്നത്.

സിനിമയ്ക്കുള്ള ചിത്രീകരണാനുമതി തടയണമെന്ന് വിശ്വഹിന്ദു പരിഷത്ത്, ജില്ലാ അധികാരികള്‍ക്ക് ചൊവ്വാഴ്ച നിവേദനം നല്‍കിയിരുന്നു. അനുകൂല മറുപടി കിട്ടാത്തതിനാല്‍ ബുധനാഴ്ച മുപ്പതോളം പ്രവര്‍ത്തകര്‍ കളക്ടറുടെ ഓഫീസിനുമുന്നില്‍ പ്രതിഷേധപ്രകടനവുമായെത്തി.
 
ഷാരൂഖിന്റെ സിനിമാപോസ്റ്ററുകള്‍ കത്തിച്ചു. ഷൂട്ടിങ് സ്ഥലത്തേക്ക് മാര്‍ച്ച് നടത്താനുള്ള നീക്കം പോലീസ് തടഞ്ഞു.