ബെംഗളൂരു: ബെംഗളൂരുവിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന് അല്‍ഖ്വയിദയുടെ പേരില്‍ ഭീഷണിക്കത്ത്. വസന്ത്‌നഗറിലുള്ള കോണ്‍സുലേറ്റിലാണ് കത്ത് ലഭിച്ചത്. ഡെല്‍ഹിയില്‍ റിപ്പബ്‌ളിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. അദ്ദേഹം ഇന്ത്യയില്‍ കാലുകുത്തിയാല്‍ കോണ്‍സുലേറ്റ് തകര്‍ക്കുമെന്നാണ് കത്തിലെ ഭീഷണി.
 
ഈ മാസം 11-നാണ് ഇംഗ്ലീഷിലുള്ള കത്ത് ലഭിച്ചത്. ഹൈഗ്രൗണ്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ചെന്നൈയില്‍നിന്നാണ് അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് തമിഴ്‌നാട് പോലീസിന്റെ സഹായംതേടി.