ന്യൂഡല്‍ഹി: ഭീകരസംഘടനയായ അല്‍-ഖ്വെയ്ദയുമായി ബന്ധം ആരോപിച്ച് യുവാവിനെ ഹരിയാണയില്‍ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു.ജാര്‍ഖണ്ഡിലെ ജംഷേദ്പുര്‍ സ്വദേശി അബ്ദുള്‍ സമിയെ (32) ആണ് അറസ്റ്റുചെയ്തത്.
 
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. തീവ്രവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ നടത്തുന്ന അഞ്ചാം അറസ്റ്റാണിത്.ഹരിയാണയിലെ മേവാത്തിനെ നുഹില്‍നിന്നാണ് സമിയെ അറസ്റ്റുചെയ്തത്. അല്‍-ഖ്വെയ്ദ ഇന്ത്യന്‍ മേഖലയിലെ പ്രധാന പ്രവര്‍ത്തകനാണ് ഇയാളെന്ന് സ്‌പെഷല്‍ സെല്‍ കമ്മിഷണര്‍ അര്‍വീദ് ദീപ് പറഞ്ഞു.
 
ജനവരി ആറിന് അല്‍-ഖ്വെയ്ദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ മദ്രസാധ്യാപകനെ അറസ്റ്റുചെയ്തിരുന്നു.