ന്യൂഡല്‍ഹി: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയും അല്ലാത്തതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുകയും ചിലതിന്റെ സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കുകയും വേണമെന്ന 'നീതി ആയോഗി'ന്റെ ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.
ഏതൊക്കെ സ്ഥാപനങ്ങളുടെ എത്രശതമാനം ഓഹരികള്‍ വില്‍ക്കണമെന്ന കാര്യം പിന്നീട് വെവ്വേറെ പരിഗണിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമയബന്ധിതമായിട്ടല്ല തീരുമാനം നടപ്പാക്കുക. ലാഭം കൂടുതല്‍ ലഭിക്കാനുള്ള സമയവും സന്ദര്‍ഭവും നോക്കിയായിരിക്കും തുടര്‍നടപടി കൈക്കൊള്ളുക. ഇ
സമയബന്ധിതമായിട്ടല്ല തീരുമാനം നടപ്പാക്കുക. ലാഭം കൂടുതല്‍ ലഭിക്കാനുള്ള സമയവും സന്ദര്‍ഭവും നോക്കിയായിരിക്കും തുടര്‍നടപടി കൈക്കൊള്ളുക. ഇ
പ്പോള്‍ പൊതുവായ അനുമതിമാത്രമാണ് മന്ത്രിസഭ നല്‍കിയത്. പ്രത്യേകമായി സ്ഥാപനങ്ങളുടെ കാര്യം അതത് വകുപ്പുകളും ഓഹരി വിറ്റഴിക്കല്‍ മന്ത്രാലയവും പിന്നീട് പരിശോധിക്കും.
ചില സ്ഥാപനങ്ങളുടെ തന്ത്രപരമായ വില്പന നടക്കുമ്പോള്‍ മാനേജ്‌മെന്റ് നിയന്ത്രണവും മാറുമെന്ന് ധനമന്ത്രി വിശദീകരിച്ചു.
ചില സ്ഥാപനങ്ങളുടെ തന്ത്രപരമായ വില്പന നടക്കുമ്പോള്‍ മാനേജ്‌മെന്റ് നിയന്ത്രണവും മാറുമെന്ന് ധനമന്ത്രി വിശദീകരിച്ചു.
സര്‍ക്കാര്‍ ഓഹരികള്‍ 50 ശതമാനത്തില്‍ താഴെയാവുന്നതോടെ സ്വാഭാവികമായും സ്ഥാപനത്തിന്റെ നിയന്ത്രണത്തിലും മാറ്റം സംഭവിക്കും. സ്ഥാപനങ്ങളുടെ മൂല്യം കണക്കാക്കുന്നതിന് വ്യവസ്ഥാപിതവും സുതാര്യവുമായ നടപടിക്രമങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.