ന്യൂഡൽഹി: രാജ്യത്തെ സവാളക്ഷാമം നേരിടാൻ ഇറക്കുമതിയുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ബുധനാഴ്ച ലോക്സഭയിൽ ഉപധനാഭ്യർഥചർച്ചയ്ക്കുള്ള മറുപടിയിലാണ് അവർ ഇക്കാര്യമറിയിച്ചത്.
ഇറക്കുമതി, കയറ്റുമതി നിരോധനം, സ്റ്റോക്കിനു പരിധിയേർപ്പെടുത്തൽ, സവാള ലഭ്യതയുള്ള സംസ്ഥാനങ്ങളിൽനിന്ന് കുറവുള്ള സംസ്ഥാനങ്ങൾക്ക് കൈമാറൽ എന്നിവയുൾപ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് സവാള സംഭരിക്കുന്നുണ്ട്. സവാള പെട്ടെന്നു നശിക്കുന്നതിനാൽ സംഭരണവും ശേഖരണവും പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.