കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദം ഊട്ടിയുറപ്പിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാഴാഴ്ച

പുതിയ തീവണ്ടി സര്‍വീസ് തുടങ്ങി.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പുതിയ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എ.സി. പാസഞ്ചര്‍ ആയ 'ബന്ധന്‍ എക്‌സ്!പ്രസ്' എല്ലാ വ്യാഴാഴ്ചയും കൊല്‍ക്കത്ത-ഖുല്‍ന പാതയില്‍ സര്‍വീസ് നടത്തും.

ബംഗ്ലാദേശിലെ മേഘ്‌ന, ടൈറ്റസ് നദികള്‍ക്ക് പുതുതായി നിര്‍മിച്ച പാലവും മൂവരും ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇതോടെ കൂടുതല്‍ ശക്തമായതായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. അതിര്‍ത്തിക്ക് ഇരുവശവുമുള്ള ജനങ്ങളുടെ സ്വപ്‌നം സാഫല്യമായ മഹത്തായദിനമാണിതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന പറഞ്ഞു.