ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ട്രാൽ മേഖലയിലെ പിഗ്ളിഷ് മേഖലയിൽ ഭീകരർ ഒളിച്ചുകഴിയുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ തിരച്ചിൽ തുടരുകയാണെന്ന് സൈനികവക്താവ് പറഞ്ഞു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.

Content Highlights: army killed three terrorists in pulwama