മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകസ്ഥാനത്തുനിന്ന് അനില്‍ കുബ്ലെ രാജിവെച്ചു. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീം പരിശീലകനില്ലാതെ പുറപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കുംബ്ലെയുടെ രാജി. ബി.സി.സി.ഐ. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ രാഹുല്‍ ജോഹ്രിക്കാണ് കത്തയച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുമായുള്ള പടലപ്പിണക്കമാണ് രാജിക്ക് കാരണം. ടീമിലെ മുതിര്‍ന്ന താരങ്ങളും പരിശീലകനുമായി ചേര്‍ച്ചയിലല്ലായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റോടെ കുബ്ലെയുടെ പരിശീലക കാലവധി അവസാനിച്ചിരുന്നെങ്കിലും വിന്‍ഡീസ് പര്യടനംവരെ തുടരാന്‍ ബി.സി.സി.ഐ. ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമവും അധികൃതര്‍ ആരംഭിച്ചിരുന്നു.
വിന്‍ഡീസ് പര്യടനത്തിനുള്ള ടീം ലണ്ടനില്‍നിന്ന് പുറപ്പെട്ടപ്പോള്‍ പരിശീലകനുണ്ടായിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് ടീമിനൊപ്പം പുറപ്പെടാതിരുന്നതെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. ഐ.സി.സിയുടെ ക്രിക്കറ്റ് കമ്മിറ്റി അധ്യന്‍ കൂടിയാണ് കുബ്ലെ. 2016 ജൂണ്‍ 24-നാണ് കര്‍ണാടകക്കാരനായ മുന്‍ ഇന്ത്യന്‍ നായകന്‍ ഒരുവര്‍ഷ കാലാവധിയില്‍ പരിശീലകനാകുന്നത്.