മുംബൈ: കൊറോണ വൈറസ് പടരാതിരിക്കാൻ തന്റെ ആരാധകർക്ക് മുന്നറിയിപ്പുനൽകിക്കൊണ്ട് സൂപ്പർതാരം അമിതാഭ് ബച്ചന്റെ കവിത. ഉത്തർപ്രദേശിലെ തന്റെ നാട്ടുഭാഷയിലാണ് അദ്ദേഹം ഇതെഴുതിയത്. കൊറോണ വൈറസിനെക്കുറിച്ച് ഏറെ ചർച്ച നടക്കുന്നുണ്ടെന്നും ഈ വൈറസ് നാടിന് നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും പറയുന്ന കവിത, ഇത് പടരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.

‘ഇന്നു കാലത്ത് എനിക്കു തോന്നി കൊറോണ വൈറസിനെക്കുറിച്ച് സംസാരിക്കണമെന്ന്. കരിഞ്ചീരകത്തിന്റെ പൊടിയും നെല്ലിക്ക ജ്യൂസും ഇതിന്റെ പ്രതിവിധിയാണെന്ന് പലരും പറയുന്നു. എന്നാൽ സോപ്പിട്ട് കൈകഴുകിയശേഷമേ മറ്റുള്ളവരെ തൊടാവൂ എന്നതാണ് പ്രധാനം. ലോകാരോഗ്യസംഘടനയും യുനിസെഫും എന്നോട് വീഡിയോ സന്ദേശം പ്രചരിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ട്. അത് ഞാൻ ചെയ്തു. അതുവെറും സാധാരണരീതിയിലുള്ളതാണ്. ഇത് എന്റെ സ്വന്തം ഭാഷയിലുള്ളതാണ്. സുരക്ഷിതരായിരിക്കുക എല്ലാവരും’- അമിതാഭ് തന്റെ കവിതയിലൂടെ പറയുന്നു. അമിതാഭിന്റെ കവിത പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വരുൺ ധവാൻ, പരിണിതി ചോപ്ര തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും കൊറാണ വൈറസ് പരക്കുന്നതിനെതിരേ സന്ദേശങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്.

contnet highlights: Amitabh Bachchan writes poem about precaution against corona virus