മുംബൈ: അമിതാഭ് ബച്ചൻ വീണ്ടും നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയനായി. ട്വിറ്ററിലൂടെ അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തിമിര ശസ്ത്രക്രിയയ്ക്കാണ് താരം വിധേയനായത്. നേരത്തേ ഫെബ്രുവരിയിൽ ആദ്യ കണ്ണ് ശസ്ത്രക്രിയ നടത്തിയിരുന്നു.

രണ്ടാമത്തെ ശസ്ത്രക്രിയ നല്ലരീതിയിൽ പൂർത്തിയായി. സുഖപ്പെട്ടുവരുന്നു. മുമ്പ് കാണാത്തത് ഇപ്പോൾ കാണുന്നു. തീർച്ചയായും അദ്‌ഭുതകരമായ ലോകം എന്നാണ് അമിതാഭ് ട്വിറ്ററിൽ കുറിച്ചത്.

അമിതാഭിന്റെ പുതിയ ചിത്രമായ ചെഹ്‌രേയുടെ ടീസർ കഴിഞ്ഞദിവസം അദ്ദേഹം തന്റെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഏപ്രിൽ ഒമ്പതിനാണ് ചെഹ് രേ തിയേറ്ററുകളിൽ എത്തുന്നത്.

content highlights: Amitabh Bachchan eye surgery