ചെന്നൈ: എ.ഐ.എ.ഡി.എം.കെ.-ബി.ജെ.പി. സഖ്യം തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കന്യാകുമാരിയിലെ ശുചീന്ദ്രത്ത് ഞായറാഴ്ച നടന്ന ബി.ജെ.പി. പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായ മുൻകേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വിജയം ഉറപ്പാക്കണമെന്നും അഭ്യർഥിച്ചു. ബി.ജെ.പി. സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിലൂടെ കന്യാകുമാരിയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്നും വ്യക്തമാക്കി.

Content Highlights: Amit Shah Tamil Nadu