ന്യൂഡൽഹി: കേരളത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തിനായുള്ള പദ്ധതികളെക്കുറിച്ച് മലയാളത്തിൽ ട്വിറ്ററിലാണ് ഷാ പ്രതികരിച്ചത്.

ഭാരത് മാലാ പദ്ധതി പ്രകാരം സംസ്ഥാനത്ത് ദേശീയ പാതാ നിർമാണത്തിന് 65,000 കോടിയും കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1957 കോടി രൂപയും അനുവദിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നെന്നും ഷാ പറഞ്ഞു.

Content Highlights: Amit Shah Kerala