ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ശനിയാഴ്ച രാത്രി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായുള്ള പരിശോധനയ്ക്കായാണിതെന്ന് എയിംസ് അധികൃതർ ഞായറാഴ്ച മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
കഴിഞ്ഞമാസം ഷായ്ക്ക് കോവിഡ് ബാധിച്ചിരുന്നു. രോഗമുക്തി നേടിയശേഷം അനുബന്ധ ചികിത്സകൾക്കായി കഴിഞ്ഞമാസം 18മുതൽ 21വരെ ഇദ്ദേഹം എയിംസിലായിരുന്നു.
Content Highlights: Amit Shah AIIMS